എന്തുകൊണ്ടില്ല നാം, എന്തുകൊണ്ടില്ല നാം
ഇന്നിന്നിടങ്ങളില്‍ എന്തുകൊണ്ടില്ല നാം
കണ്ടില്ല നമ്മളെ നാട്ടിലിടങ്ങളില്‍
കണ്ടില്ല നമ്മളെ ഭരണക്കസേരയില്‍ (എന്തുകൊണ്ടില്ല നാം...)
ആരും തരില്ലിത് നമ്മള്‍ക്ക് വെറുതെ
ആരും തരില്ലിത് ചുമ്മാതിരുന്നാല്‍
കണ്ടെത്തണം നാം നമ്മെ നമ്മളില്‍
കണ്ടെത്തണം നാം നമ്മെയിടങ്ങളില്‍ (എന്തുകൊണ്ടില്ല നാം...)
പോയിരുന്നോ നാം അറിവിന്‍റെ ശാലയില്‍ ??!!
പോയിരുന്നോ നാം വായനശാലയില്‍ ??!!
പോയിടാമിന്ന് വിജ്ഞാന ശാലയില്‍
നേടിടാമിന്നീ അറിവിന്‍റെ ആയുധം
അതുകൊണ്ട് പടവെട്ടി നമ്മള്‍ക്ക് നേടാം
ഇന്നിന്നിടങ്ങളെ, നാളേക്ക് വേണ്ടി ...
ഇന്നിന്‍ കിടാങ്ങളുടെ നാളേക്ക് വേണ്ടി...
ബിബിന്‍ തമ്പി

No comments:
Post a Comment