വനമുണ്ട്, മരമുണ്ട് തണുവുള്ള പുലരിയിൽ
മധുരമായ് കിളികളുടെ നാദമുണ്ട്
മധുരമായ് കിളികളുടെ നാദമുണ്ട്
വിഷം തീണ്ടി വാടാത്ത വായുവുണ്ട്
പിന്നെ പൊന്നു വിളയണ മണ്ണുമുണ്ട്.
പിന്നെ പൊന്നു വിളയണ മണ്ണുമുണ്ട്.
പൂർവ്വികർ കാത്ത് കൈമാറിയയീമണ്ണ്‍
നെഞ്ചോട് ചേർത്ത് പ്രണയിച്ചിടാം
കാത്ത് സൂക്ഷിച്ചതു മാറണം തലമുറ
ഇന്നിതു കടമയായ് ഏറ്റെടുക്കാം
നെഞ്ചോട് ചേർത്ത് പ്രണയിച്ചിടാം
കാത്ത് സൂക്ഷിച്ചതു മാറണം തലമുറ
ഇന്നിതു കടമയായ് ഏറ്റെടുക്കാം
ഹരിതങ്ങളിടതിങ്ങി നിൽക്കുമീ നാടിന്റെ
നന്മ കരിക്കുവാനെത്തിയവര്‍
മണ്ണിലും, മണ്ണിന്റെ നീരിലും, വിളവിലും
ഒരുപിടി പാഷാണം ചേർത്തു വച്ചു.
നന്മ കരിക്കുവാനെത്തിയവര്‍
മണ്ണിലും, മണ്ണിന്റെ നീരിലും, വിളവിലും
ഒരുപിടി പാഷാണം ചേർത്തു വച്ചു.
ഇന്നലെ വന്നൊരാ വിഷശാല തിന്നുന്നു
പൊന്നു വിളഞ്ഞൊരാ പാടമെല്ലാം
പരലുകൾക്കൊപ്പമീ നാട്ടിലെ കുട്ടികൾ
നീന്തിത്തുടിച്ച കൈത്തോടുമൊപ്പം.
പരലുകൾക്കൊപ്പമീ നാട്ടിലെ കുട്ടികൾ
നീന്തിത്തുടിച്ച കൈത്തോടുമൊപ്പം.
നരകമായ് നഗരങ്ങളോരോ ദിനത്തിലും
വലുതായി വലുതായി മാറിടുമ്പോൾ
പച്ചതുരുത്തായി ഒരു ഗ്രാമമിവിടെ
സ്വർഗ്ഗമായ് നില്പത്തിലെന്തു ചേതം?
വലുതായി വലുതായി മാറിടുമ്പോൾ
പച്ചതുരുത്തായി ഒരു ഗ്രാമമിവിടെ
സ്വർഗ്ഗമായ് നില്പത്തിലെന്തു ചേതം?
ഉള്ളിൽ കലർപ്പില്ലാ കൂട്ടുകാരെ
ലവലേശം ഭയം വേണ്ട കൂട്ടുകാരേ
ഹരിതമാം നമ്മുടെ ഭൂമിയെ നമ്മൾക്ക്
മിഴിയൊന്നു പൂട്ടാതെ കാത്തു നിർത്താം.
ലവലേശം ഭയം വേണ്ട കൂട്ടുകാരേ
ഹരിതമാം നമ്മുടെ ഭൂമിയെ നമ്മൾക്ക്
മിഴിയൊന്നു പൂട്ടാതെ കാത്തു നിർത്താം.
നാളെ വേണ്ട നമുക്കിന്ന് ചേരാം
നാടു കാക്കാം നമുക്കൊത്ത് ചേർന്ന്
നാദമാകാം നമുക്കൊന്നു പോലെ
നാളെ ഈ നാടു നമുക്ക് വേണം...
നാദമാകാം നമുക്കൊന്നു പോലെ
നാളെ ഈ നാടു നമുക്ക് വേണം...