സ്വന്തമായ് എന്തുണ്ട് ?
എന്തുണ്ട് സ്വന്തമായ്
കണ്ണുണ്ടോ ? കാതുണ്ടോ?
മൂക്കുണ്ടോ? ത്വക്കുണ്ടോ?
ഉണ്ടെങ്കിലെന്തു നീ കണ്ടു?
എന്തുനീ കേട്ടു ?
മറ്റാരും ഇതുവരെ
കാണാത്തത്, കേള്‍ക്കാത്തത്!
ഉണ്ടെങ്കിലെന്തു നീ അറിഞ്ഞു?
ആരും അറിയാത്ത ഒന്ന്‍!
എന്തുണ്ട് സ്വന്തമായ്
നാവുണ്ടോ? നീളന്‍ -
കയ്യുണ്ടോ? കാലുണ്ടോ?
ഉണ്ടെങ്കിലെന്തു നീ പറഞ്ഞു?
സ്വന്തമായ് എന്ത് നീ ചെയ്തു?
മറ്റാരും പറയാത്തത് !
മറ്റാരും ചെയ്യാത്തത് !
എല്ലാവര്‍ക്കും ഉള്ളത് തന്നെ നിനക്കും !
എല്ലാവരും ചെയ് വത് തന്നെ നീയും !
സ്വന്തമായ് ഒന്നുമില്ലെന്നറിയാം !
എല്ലാം എല്ലാവര്‍ക്കും വേണ്ടിയാകട്ടെ.....
എന്തുണ്ട് സ്വന്തമായ്
കണ്ണുണ്ടോ ? കാതുണ്ടോ?
മൂക്കുണ്ടോ? ത്വക്കുണ്ടോ?
ഉണ്ടെങ്കിലെന്തു നീ കണ്ടു?
എന്തുനീ കേട്ടു ?
മറ്റാരും ഇതുവരെ
കാണാത്തത്, കേള്‍ക്കാത്തത്!
ഉണ്ടെങ്കിലെന്തു നീ അറിഞ്ഞു?
ആരും അറിയാത്ത ഒന്ന്‍!
എന്തുണ്ട് സ്വന്തമായ്
നാവുണ്ടോ? നീളന്‍ -
കയ്യുണ്ടോ? കാലുണ്ടോ?
ഉണ്ടെങ്കിലെന്തു നീ പറഞ്ഞു?
സ്വന്തമായ് എന്ത് നീ ചെയ്തു?
മറ്റാരും പറയാത്തത് !
മറ്റാരും ചെയ്യാത്തത് !
എല്ലാവര്‍ക്കും ഉള്ളത് തന്നെ നിനക്കും !
എല്ലാവരും ചെയ് വത് തന്നെ നീയും !
സ്വന്തമായ് ഒന്നുമില്ലെന്നറിയാം !
എല്ലാം എല്ലാവര്‍ക്കും വേണ്ടിയാകട്ടെ.....