Monday, October 28, 2013

മീ മി ...

എന്‍റെ മകനായി എഴുതിയ കവിത

മീ മി ...

വാലിട്ടാട്ടും മീ മി
തലയിട്ടാട്ടും മീ മി
നീന്തി നടക്കും മീ മി
അപ്പൂനിഷ്ടം മീ മി


ത്രിസന്ധ്യ

ത്രി സന്ധ്യ 

എലിയും പൂച്ചയും

എന്‍റെ മകനായി എഴുതിയ  കവിത 

എലിയും പൂച്ചയും 

തട്ടുംപുറത്തൊരു പൂച്ച വന്നു...
എലിയെ പിടിക്കുവാന്‍ കാത്തിരുന്നു.
പാത്തും പതുങ്ങിയും ഏറെ നേരം-
പമ്മിയിരുന്നവന്‍ എലിയെ നോക്കി...

നേരമിരുണ്ടപ്പോള്‍ ചുണ്ടനെലി-
തട്ടിന്‍ പുറത്തേക്ക് പാഞ്ഞടുത്തു...
ചാക്കിലായ് സൂക്ഷിച്ച നെന്മണിയെ-
ചൂഴ്ന്നെടുക്കാനായ് ശ്രമിച്ചു നോക്കി..

പാത്തും പതുന്ങ്ങിയിരുന്ന പൂച്ച-
ചാടി വീണാക്ഷണം എലിക്കു നേരെ...
തെന്നി മാറിയവന്‍ ചുണ്ടനെലി -
ചാക്കിന്നു പിന്നിലൊളിച്ചു വേഗം

എലിയെ പിടിക്കുവാന്‍ പൂച്ചയപ്പോള്‍-
ചാക്കങ്ങു മാന്തിപ്പൊളിച്ചു നോക്കി..
അകെ പൊളിഞ്ഞോരാ ചാക്കില്‍-
നിന്നും നെന്മണി തട്ടിന്‍പുറം  നിരന്നു.

ഇതു കണ്ടു വന്നൊരാ വീട്ടുകാരന്‍
ക്രോധത്താല്‍ പൂച്ചയ്ക്ക് നേരെ ചാടി...
ഇതു കണ്ടു പേടിച്ച എലിയും, പൂച്ചയും -
ഒടിയോളിച്ചതോ-രൊറ്റ മാളത്തില്‍......

                                          _ബിബിന്‍ തമ്പി_