എന്‍റെ മകനായി എഴുതിയ കവിത
എലിയും പൂച്ചയും
തട്ടുംപുറത്തൊരു പൂച്ച വന്നു...
എലിയെ പിടിക്കുവാന്‍ കാത്തിരുന്നു.
പാത്തും പതുങ്ങിയും ഏറെ നേരം-
പമ്മിയിരുന്നവന്‍ എലിയെ നോക്കി...
നേരമിരുണ്ടപ്പോള്‍ ചുണ്ടനെലി-
തട്ടിന്‍ പുറത്തേക്ക് പാഞ്ഞടുത്തു...
ചാക്കിലായ് സൂക്ഷിച്ച നെന്മണിയെ-
ചൂഴ്ന്നെടുക്കാനായ് ശ്രമിച്ചു നോക്കി..
പാത്തും പതുന്ങ്ങിയിരുന്ന പൂച്ച-
ചാടി വീണാക്ഷണം എലിക്കു നേരെ...
തെന്നി മാറിയവന്‍ ചുണ്ടനെലി -
ചാക്കിന്നു പിന്നിലൊളിച്ചു വേഗം
എലിയെ പിടിക്കുവാന്‍ പൂച്ചയപ്പോള്‍-
ചാക്കങ്ങു മാന്തിപ്പൊളിച്ചു നോക്കി..
അകെ പൊളിഞ്ഞോരാ ചാക്കില്‍-
നിന്നും നെന്മണി തട്ടിന്‍പുറം നിരന്നു.
ഇതു കണ്ടു വന്നൊരാ വീട്ടുകാരന്‍
ക്രോധത്താല്‍ പൂച്ചയ്ക്ക് നേരെ ചാടി...
ഇതു കണ്ടു പേടിച്ച എലിയും, പൂച്ചയും -
ഒടിയോളിച്ചതോ-രൊറ്റ മാളത്തില്‍......
_ബിബിന്‍ തമ്പി_
എലിയും പൂച്ചയും
തട്ടുംപുറത്തൊരു പൂച്ച വന്നു...
എലിയെ പിടിക്കുവാന്‍ കാത്തിരുന്നു.
പാത്തും പതുങ്ങിയും ഏറെ നേരം-
പമ്മിയിരുന്നവന്‍ എലിയെ നോക്കി...
നേരമിരുണ്ടപ്പോള്‍ ചുണ്ടനെലി-
തട്ടിന്‍ പുറത്തേക്ക് പാഞ്ഞടുത്തു...
ചാക്കിലായ് സൂക്ഷിച്ച നെന്മണിയെ-
ചൂഴ്ന്നെടുക്കാനായ് ശ്രമിച്ചു നോക്കി..
പാത്തും പതുന്ങ്ങിയിരുന്ന പൂച്ച-
ചാടി വീണാക്ഷണം എലിക്കു നേരെ...
തെന്നി മാറിയവന്‍ ചുണ്ടനെലി -
ചാക്കിന്നു പിന്നിലൊളിച്ചു വേഗം
എലിയെ പിടിക്കുവാന്‍ പൂച്ചയപ്പോള്‍-
ചാക്കങ്ങു മാന്തിപ്പൊളിച്ചു നോക്കി..
അകെ പൊളിഞ്ഞോരാ ചാക്കില്‍-
നിന്നും നെന്മണി തട്ടിന്‍പുറം നിരന്നു.
ഇതു കണ്ടു വന്നൊരാ വീട്ടുകാരന്‍
ക്രോധത്താല്‍ പൂച്ചയ്ക്ക് നേരെ ചാടി...
ഇതു കണ്ടു പേടിച്ച എലിയും, പൂച്ചയും -
ഒടിയോളിച്ചതോ-രൊറ്റ മാളത്തില്‍......
_ബിബിന്‍ തമ്പി_
No comments:
Post a Comment