Thursday, December 30, 2010

ഉച്ചക്ക് ഒരു ആഫീസ് മുറി

അര്‍ക്കന്‍ മേലെ അക്ഷി മിഴിചാല്‍
കുക്ഷി പ്രശ്നം രൂക്ഷമതാകും
കക്ഷികളെല്ലാം കുക്ഷി നിറചാല്‍
അക്ഷികള്‍ മങ്ങും പിന്നെ    
മൂങ്ങാ പക്ഷികളുണരും ആഫീസില്‍..
ങ്ങുര്‍ .....ങ്ങുര്‍....ങ്ങുര്‍.... ങ്ങുര്‍..
മൂങ്ങാ പക്ഷികളുണരും  സൂക്ഷിചോ !!!  -  

Monday, December 20, 2010

വിശദമായി പഠിച്ചതിനു ശേഷം മതി നിരോധിക്കാന്‍ എന്‍ഡോസള്‍ഫാന്‍.......

കടല്‍ ആഞ്ഞടിചാലും കര അലിഞ്ഞുപോയാലും
ചലനമരുത് ഒരുതരിപോലും
വിശദമായി പഠിച്ചതിനു ശേഷം മതി
നിരോധിക്കാന്‍ എന്‍ഡോള്‍ഫാന്‍
ഒരു കുപ്പി വാങ്ങി തളിക്കുക
മന്ത്രി ആഫിസിലെ അനങ്ങാ ഫയലുകള്‍കിടയിലെ
പാറ്റയേം, ഇരട്ട വാലനേം കൊല്ലുവാനാദ്യം
മന്ത്രിക്കു സമ്മതമെങ്കില്‍ നിരോധിക്കണ്ട-
തുടരട്ടെ  ന്‍ഡോള്‍ഫാന്‍....... 
തുലയട്ടെ ഈ ലോകമാകെ     

Wednesday, December 15, 2010

.സുന്ദരനാണെങ്കിലും........

കടലില്‍ താഴുംപോളുള്ളതുപോലെ തന്നെ 
സുന്ദരനായിരുന്നു സൂര്യന്‍ ഉദിക്കുമ്പോഴും 
മലനിരകള്കിടയിലൂടെ ഒളിഞ്ഞു നോക്കുപോഴുള്ള 
ആ കുസൃതി പക്ഷെ അസ്തമിക്കുമ്പോള്‍ കണ്ടില്ല ............... 




Thursday, December 2, 2010

ഇവര്‍ക്കിവിടെ അത്ര സുഖമായിരിക്കുമോ ?

ഇവര്‍ക്കിവിടെ അത്ര സുഖമായിരിക്കുമോ ?

കടലിലെ മീനുകള്‍ക്ക് കരയിലെ കുളത്തില്‍ 
ജിവിതം അത്ര സുഖകരമായിരിക്കുമെന്നുതോന്നുന്നില്ല 
ഹിമത്തിലെ കരടികള്‍ക്ക് കേരളത്തിലെ കാടുകളിലും 
പിന്നെ എങ്ങനെയാണ് മരുഭൂമിയിലെ 'പെന്‍ഗ്വിനുകള്‍ക്ക്‌ ' 
എവിടെ ഇത്ര സുഖമായി കഴിയാനാവുന്നത്  ?

ഓര്‍ക്കുക മൂന്നാം പക്കം എന്തായിരിക്കുമെന്ന്

ഓര്‍ക്കുക മൂന്നാം പക്കം എന്തായിരിക്കുമെന്ന് കടല്‍ വെറുതെ തിരയടിചു കളിക്കുകയല്ല അത് അക്കരെനിന്നും പലതും ഇക്കരെക് കൊണ്ടുവരികയാണ് നാം തിരകളെ നോകി വെറുതെ ആസ്വദിചു നില്‍ക്കുകയല്ല  അക്കരെനിന്നും വന്നതില്‍ ഭ്രമിച്ചിരിക്കുകയാണ് നിലവിട്ട ഭ്രമം നമ്മെ കൊണ്ടുപോകും നോകെത്താ ദൂരത്തേക്ക് കടല്‍ തിരകള്‍ സുനാമിയായി വന്നോരിക്കല്‍ കൊണ്ടുപോയത് പോലെ ഓര്‍ക്കുക മൂന്നാം പക്കം തിരികെയെത്തുമ്പോള്‍ .......പൌടരിട്ട മുഖം മീന്‍ കൊത്തി വികുര്‍ത്ത മാക്കിയിട്ടുന്ടാകുമെന്ന് അത്തറിന്റെ പരിമളം പറന്നു പോയി - അവശേഷിക്കുന്നത് നാറുന്ന മേനി മാത്രമാകുമെന്ന്....