Saturday, November 12, 2022

കാര മുള്ള്

മുള്ള്, കാര മുള്ള്
തറച്ചാൽ കട്ട കഴപ്പുള്ളത്
രണ്ടു കയ്യും നിവർത്തി
തറക്കാൻ അനുവാദം നൽകി
കാലുകൾ ഒന്നിന് മീതെ
ഒന്നായി തറക്കാൻ പാകത്തിന്
നെഞ്ച് വിരിഞ്ഞു തയ്യാർ..
എന്നിട്ടും ആ കട്ട കഴപ്പുള്ള മുള്ള്
തിളച്ച് മറയുന്ന ആ 
തലച്ചോറിലേക്കാണല്ലോ 
നീ തറച്ചു കയറ്റിയത്.

ഞാനിപ്പോൾ ഓട്ടത്തിലാണ്
നിറുത്താത്ത ഓട്ടത്തിൽ
ഊരുകൾ ചുറ്റി, ഉലകം ചുറ്റി
ഉലയിൽ ഊതി,
കനലുകൾ വാരി
പൊള്ളുന്ന, തിളച്ചു പൊങ്ങുന്ന
ഒരു പുതിയ ലോകത്തേക്ക്...

ഒന്നുകിൽ നീയും വരിക 
എന്നോടൊപ്പം ഈ ലോകത്തിലേക്ക്
അല്ലെങ്കിൽ ഒന്നു വലിച്ചൂരുക
ഈ കട്ട കഴപ്പുള്ള കാര മുള്ള്...

ബിബിൻ തമ്പി

No comments:

Post a Comment