പള്ളിക്കൂട തിരു മുറ്റത്ത്
തുള്ളിച്ചാടി നടക്കും ഞങ്ങള്‍
ഉള്ളില്‍ വര്‍ണ്ണ ചിറകുള്ള
കുട്ടി കൂട്ടങ്ങള്‍
അടി പാടി പറയും കഥകള്‍
കൂട്ടു കൂടി കളിയാടും ഞങ്ങള്‍
ഈ ആലയ തിരു മുറ്റത്ത്
അറിവിന്‍റെ ചെപ്പ് തുറക്കും
മലയാളം എന്നമ്മ ...
മറുഭാഷകള്‍ മിത്രങ്ങള്‍
ഗണിതത്തിന്‍ സൂത്രങ്ങള്‍
ശാസ്ത്രത്തിന്‍ ജാലങ്ങള്‍
സാമൂഹ്യം നന്മക്കായ്
കളിചിരികള്‍ മേന്മക്കായ്
അറിവിന്‍റെ ചെപ്പു തുറന്നത്
നേരിന്‍റെ നേര്‍വഴി കാട്ടാൻ
മാനത്തെ കാര്‍മേഘം
ഈ ആലയ തിരു മുറ്റത്ത്
മഴയായി പൂ മഴയായി
അറിവിന്‍റെ തേന്മഴയായി
കാര്‍മേഘം മായുമ്പോള്‍
ആകാശം തെളിയും പോല്‍
അറിവിന്‍റെ പുതുമഴ കൊണ്ടീ
ചെറു മനവും തെളിയുന്നു...
No comments:
Post a Comment