എന്‍റെ -മതം+ജാതി+ദൈവം???
പിന്നെ സഹിഷ്ണുതയും...
നിന്‍റെ ശരിയും
എന്‍റെ ശരിയും
ഒന്നല്ലെങ്കില്‍ പിന്നെങ്ങനെയാണ്
നമ്മുടെ ദൈവം ഒന്നാകുന്നത് ?
നിന്‍റെ ആഗ്രഹങ്ങളും
എന്‍റെ ആഗ്രഹങ്ങളും
ഒന്നല്ലാത്തിടത്തോളം
എങ്ങനെയാണ്
എന്‍റെ മതവും
നിന്‍റെ മതവും ഒന്നാകുന്നത്??
ഞാനും, നീയും
ഒരുപോലിരിക്കാത്തിടത്തോളം
എങ്ങനെയാണ്
നമ്മുടെ ജാതികള്‍ ഒന്നാകുന്നത് ??
ഒന്നും മറ്റൊന്ന് പോലല്ലാത്ത
ഈ ലോകത്ത്
ഞാന്‍ നിന്നോടും
നീ എന്നോടും കാണിക്കുന്ന
സഹിഷ്ണുതയാണ്
ലോക സമാധാനം ...
അത് തകര്‍ന്നാല്‍ ... !!??
പിന്നെ എനിക്കും നിനക്കും
സമാധാനിക്കാന്‍ ഇവിടെ
ഒന്നും അവശേഷിക്കില്ല!!!

No comments:
Post a Comment