അമ്മ
നിന്നോള മാകില്ല ഞാനെങ്കിലും
എന്നോള മാകുന്നത് ചെയ്തിടാം ഞാന്‍
നിന്നമ്മയെ മതിതീരുവോളം ഞാന്‍
'അമ്മേ' എന്നൊന്ന് വിളിച്ചോട്ടെ മിത്രമേ?..
ഒരു കുഞ്ഞിനു വേണ്ടി കാത്തിരുന്നപ്പോഴേ
ഈ അമ്മയില്‍ ഒരമ്മമനസ്സ് ജനിച്ചുകാണും
ഉദരത്തില്‍ നീയന്നു പിറവിയെടുത്തപ്പോഴേ
നിന്നമ്മയില്‍ ഒരമ്മ ഉണര്‍ന്നെണീറ്റിരുന്നു.
നിനക്കായ് നിന്നമ്മയന്നേ എത്ര
നൊന്ത് കരഞ്ഞിരിക്കുന്നു.
നിന്നെ നീയാക്കുമ്പോള്‍, നിന്നമ്മ
എത്ര സ്വപ്നങ്ങള്‍ നിനക്കായ് നെയ്തെടുത്തു.
സ്വപ്നത്തിലെ രാജകുമാരനായ് നീ
വളര്‍ന്നപ്പോളെത്ര അഭിമാന പൂരിതയായിരുന്നു..
ഒരു മകന്‍ പിറന്നപ്പോള്‍
പാല്‍ നല്‍കി പരിപാലിച്ചു
പറയാനും, പറക്കാനും,
പഠിക്കാനും പഠിപ്പിച്ചു..
മകന്‍ വളര്‍ന്നപ്പോഴും
മകനെ, 'മകനേ' എന്ന് വിളിച്ചു
മകനെക്കുറിച്ച് അകുലയായി
മകനെ 'താനായ്' കണ്ടു
മകന്‍ വിവാഹിതനായി
മരുമകളെ മകളായ് കണ്ടു
അവരുടെ ഇഷ്ടാനുഷ്ടാനങ്ങളെ
അവരുടെ അവകാശമായ് കണ്ടു
ചെറു കിടാവിനെ നല്‍കി മകന്‍
അകാലത്തിന്‍ പിരിഞ്ഞപ്പോള്‍
മകളെ ചേര്‍ത്ത് പിടിച്ചു പറഞ്ഞു
മകളെ "നീ എന്‍റെ മകളാണ്" ..
പിന്നെ ആ അമ്മ ആ മകളെ
പറയാനും, പറക്കാനും,
പഠിക്കാനും പിന്നെ
ജീവിക്കാനും പഠിപ്പിച്ചു..
ആ അമ്മ ഇപ്പോള്‍ ഒരു
മകനെ തെരയുകയാണ്
തന്‍റെ മകള്‍ക്ക് ഒരു കൂട്ടിന്
ചെറുമകന് തുണയാകാന്‍
ഈ അമ്മയെ 'അമ്മേ' എന്ന്‍
വിളിക്കാന്‍ കൊതിയാകുന്നു.
എത്ര വിളിച്ചിട്ടും മതിയകുന്നില്ല
അമ്മേ ഞാന്‍ നമിക്കട്ടെ അങ്ങയെ
എന്‍റെ പ്രിയ മിത്രമേ
നിന്‍റെ അമ്മ ഇപ്പോള്‍
എന്‍റെ അമ്മയാണ്
ഒത്തിരി പേരുടെ മാതൃകാ
അമ്മയാണ് .......
അഭിമാനിക്കാന്‍ നീ ഇന്നില്ല
അഭിമാനിക്കുന്നു ഞാന്‍
ഈ അമ്മക്ക് പിറന്ന നിന്‍റെ
മിത്രമാകാന്‍ കഴിഞ്ഞതില്‍ ...
നിന്നോള മാകില്ല ഞാനെന്നറിയാമെങ്കിലും
എന്നോള മാകുന്നത് ചെയ്തിടാം ഞാന്‍
നിന്നമ്മയെ മതിതീരുവോളം ഞാന്‍
'അമ്മേ' എന്ന് വിളിച്ചോട്ടെ മിത്രമേ?..
നിന്നോള മാകില്ല ഞാനെങ്കിലും
എന്നോള മാകുന്നത് ചെയ്തിടാം ഞാന്‍
നിന്നമ്മയെ മതിതീരുവോളം ഞാന്‍
'അമ്മേ' എന്നൊന്ന് വിളിച്ചോട്ടെ മിത്രമേ?..
ഒരു കുഞ്ഞിനു വേണ്ടി കാത്തിരുന്നപ്പോഴേ
ഈ അമ്മയില്‍ ഒരമ്മമനസ്സ് ജനിച്ചുകാണും
ഉദരത്തില്‍ നീയന്നു പിറവിയെടുത്തപ്പോഴേ
നിന്നമ്മയില്‍ ഒരമ്മ ഉണര്‍ന്നെണീറ്റിരുന്നു.
നിനക്കായ് നിന്നമ്മയന്നേ എത്ര
നൊന്ത് കരഞ്ഞിരിക്കുന്നു.
നിന്നെ നീയാക്കുമ്പോള്‍, നിന്നമ്മ
എത്ര സ്വപ്നങ്ങള്‍ നിനക്കായ് നെയ്തെടുത്തു.
സ്വപ്നത്തിലെ രാജകുമാരനായ് നീ
വളര്‍ന്നപ്പോളെത്ര അഭിമാന പൂരിതയായിരുന്നു..
ഒരു മകന്‍ പിറന്നപ്പോള്‍
പാല്‍ നല്‍കി പരിപാലിച്ചു
പറയാനും, പറക്കാനും,
പഠിക്കാനും പഠിപ്പിച്ചു..
മകന്‍ വളര്‍ന്നപ്പോഴും
മകനെ, 'മകനേ' എന്ന് വിളിച്ചു
മകനെക്കുറിച്ച് അകുലയായി
മകനെ 'താനായ്' കണ്ടു
മകന്‍ വിവാഹിതനായി
മരുമകളെ മകളായ് കണ്ടു
അവരുടെ ഇഷ്ടാനുഷ്ടാനങ്ങളെ
അവരുടെ അവകാശമായ് കണ്ടു
ചെറു കിടാവിനെ നല്‍കി മകന്‍
അകാലത്തിന്‍ പിരിഞ്ഞപ്പോള്‍
മകളെ ചേര്‍ത്ത് പിടിച്ചു പറഞ്ഞു
മകളെ "നീ എന്‍റെ മകളാണ്" ..
പിന്നെ ആ അമ്മ ആ മകളെ
പറയാനും, പറക്കാനും,
പഠിക്കാനും പിന്നെ
ജീവിക്കാനും പഠിപ്പിച്ചു..
ആ അമ്മ ഇപ്പോള്‍ ഒരു
മകനെ തെരയുകയാണ്
തന്‍റെ മകള്‍ക്ക് ഒരു കൂട്ടിന്
ചെറുമകന് തുണയാകാന്‍
ഈ അമ്മയെ 'അമ്മേ' എന്ന്‍
വിളിക്കാന്‍ കൊതിയാകുന്നു.
എത്ര വിളിച്ചിട്ടും മതിയകുന്നില്ല
അമ്മേ ഞാന്‍ നമിക്കട്ടെ അങ്ങയെ
എന്‍റെ പ്രിയ മിത്രമേ
നിന്‍റെ അമ്മ ഇപ്പോള്‍
എന്‍റെ അമ്മയാണ്
ഒത്തിരി പേരുടെ മാതൃകാ
അമ്മയാണ് .......
അഭിമാനിക്കാന്‍ നീ ഇന്നില്ല
അഭിമാനിക്കുന്നു ഞാന്‍
ഈ അമ്മക്ക് പിറന്ന നിന്‍റെ
മിത്രമാകാന്‍ കഴിഞ്ഞതില്‍ ...
നിന്നോള മാകില്ല ഞാനെന്നറിയാമെങ്കിലും
എന്നോള മാകുന്നത് ചെയ്തിടാം ഞാന്‍
നിന്നമ്മയെ മതിതീരുവോളം ഞാന്‍
'അമ്മേ' എന്ന് വിളിച്ചോട്ടെ മിത്രമേ?..
No comments:
New comments are not allowed.