നാമറിയാതെ നമ്മുടെ നാട്ടിൽ
പലവിധ മാറ്റം വന്നു ഭവിച്ചു
ഒരുനാൾ കാട്ടിൽ അലഞ്ഞു നടന്നോർ
മറുനാൾ നാട്ടിൽ വന്നു വസിച്ചു
നദിയുടെ തീരെ പലതും വച്ചു
തിന്നാനുള്ളത് നട്ടുവളർത്തി
കൂട്ടം കൂട്ടം വീടുകൾ വച്ചു
ഗണമായങ്ങനെ പാർപ്പ് തുടങ്ങി
ഗണമതിനുള്ളിൽ രാജാവെത്തി
രാജാവിന്നോ പ്രജകളുമെത്തി
ഉടമകളുണ്ടായ് അടിമകളുണ്ടായ്
അടി കൊള്ളാനൊരു വർഗ്ഗവുമുണ്ടായ്
അവരിൽ പലവിധ ജാതികളുണ്ടായ്
ജാതികൾ തമ്മിൽ കലഹവുമായി
ആകെ കലുഷിതമായൊരു ലോകം
നന്നാക്കാനായ് ചിന്തകൾ വന്നു
ചിന്തിച്ചോരവർ ഗുരുവായ് മാറി
അവരുടെ ചിന്തകൾ പ്രത്യയശാസ്ത്രോം
ചിന്തകൾ നാട്ടിൽ കൂത്ത് നടത്തി
ജാതികളൊക്കെ പത്തി മടക്കി
ഉടമകൾ പലരും അടികൾ വാന്ങ്ങി
അടിമകൾ പലരും ഉടമകളായി
ചിന്തിക്കാനായ് വായന വേണം
വായന വേണേൽ ശാലകൾ വേണം
വായന ശാലകൾ നാട്ടിൽ നിരന്നു
വായനക്കാരവർ താടി വളർത്തി
നാമറിയാതെ നമ്മുടെ നാട്ടിൽ
കാലം മാറിയതിന്ങളറിഞ്ഞോ ? !
വായനശലകൾ പോയി നാട്ടിൽ
പുത്തൻ ക്ലബ്ബുകൾ വന്നു ഭവിച്ചു
വായനയൊക്കെ എഫ്.ബി. യിലായി
മറുപടിയായി ചിഹ്നം ( :) :( )വന്നു!!
വായനയൊക്കെ എഫ്.ബി. യിലായി
മറുപടിയായി ചിഹ്നം ( :) :( )വന്നു!!
വായന പോയിട്ടാവഴി പിന്നെ
വാചകമടിയോ അടിയോടടിയായ്
കട്ടൻ ചായേം പരിപ്പുവടേം പോയ്
കട്ടൻ മദ്യം കൂട്ടിനു ചേർന്നു
കല്യാണത്തിനു നാടാൻ മദ്യം
കുട്ടി പിറന്നാൽ മറു -നാടൻ മദ്യം
ഞായര് വന്നാൽ തെന്ങിൻ മദ്യം
മരണമടന്ഞാൽ കൂതറ മദ്യം
കൂട്ടുകൾ കൂടിയാൽ പാട്ടുകളില്ല
തോന്ന്യാസത്തിൻ ശീലുകൾ മാത്രം
ലക്ഷം പട്ടിണി വന്നു കിടന്നാൽ
നോക്കാനൊരുവനുമാവഴിക്കില്ല
ഒരുവൻ പട്ടിണി വന്നു മരിചാൽ
അവനായ് പാലും തേനുമൊഴുക്കും
ഒത്തിരി പത്തുകൾ കൈകളിലുള്ളോർ
ഇത്തിരി പത്തുകൾ വാരിയെറിഞ്ഞ്
നാട്ടിൽ പത്രാസ്സോടെ നടക്കും
ജാതികൾ പുത്തൻ ഭാവം കെട്ടി
ജാതി പറഞ്ഞാൽ അന്തസ്സായി
എന്തിനു മേതിനും ശകുനം നോക്കും
കണ്ടതിനൊക്കെ പൂജ നടത്തും
സേവനമെന്നൊരു പേരിൽ പലരും
കത്തികൾ കേറ്റും - കാണണ - ക്രിസ്തു.
സ്ത്രീയെ കറുപ്പിൽ പൊതിഞ്ഞു നടത്താൻ
മാനക്കേടതു തോന്നാതൊരുവർ ...
ഉള്ളതു ചൊന്നാൽ മാനം പോകും
ചോല്ലാതായാൽ എന്ത് ഇനി ചെയ്യും
........
നാമറിയാതെ നമ്മുടെ നാട്ടിൽ
കാലം മാറണ നാമറി യേണം
നാമറിന്ഞുടനെ നമ്മുടെ നാട്ടിൽ
കാലം മാറ്റണം അല്ലേൽ തെണ്ടും....
No comments:
Post a Comment